സ്ത്രീധനത്തെ ചൊല്ലി തര്‍ക്കം; നവവധുജീവനൊടുക്കി, വരന്‍ ഗുരുതരാവസ്ഥയില്‍

ഉത്തര്‍പ്രദേശ്: സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് നവവധു ജീവനൊടുക്കി. പെണ്‍കുട്ടിയോടൊപ്പം ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍.

ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ ഹോട്ടലിലാണ് പൂജ എന്ന യുവതിയും സുബോധും ജീവനൊടുക്കാന്‍ ശ്രമിച്ചത്.

സ്ത്രീധനത്തെ സംബന്ധിച്ച തര്‍ക്കം വിവാഹം വീട്ടുകാര്‍ റദ്ദാക്കി. തുടര്‍ന്ന് പത്തൊമ്പതുകാരി പൂജ സള്‍ഫസ് ടാബ്ലറ്റുകള്‍ അധികമായി കഴിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പ്രതിശ്രുതവരന്‍ സുബോധാണ് ഇക്കാര്യം ബന്ധുക്കളെ വിളിച്ചറിയിച്ചത്.

Exit mobile version