ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന് ജീവപര്യന്തം

2002 ഒക്ടോബര്‍ 24നാണ് പൂരാ സച്ച് ദിനപത്രത്തിന്റെ എഡിറ്ററായിരുന്ന റാം ചന്തര്‍ ഛത്രപതിയെ കൊല്ലപ്പെടുന്നത്

പഞ്ച്കുള: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന് ജീവപര്യന്തം തടവ് ശിക്ഷ. മാധ്യമ പ്രവര്‍ത്തകന്‍ റാം ചന്തര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസിലാണ് റാം സിങിന് ജീവപര്യന്തം തടവ് ശിക്ഷ. പഞ്ച്കുള പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി.

ഗുര്‍മീത് റാം റഹീം സിങിനെക്കൂടാതെ കേസിലെ മറ്റ് മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. റാം ഛത്തര്‍പതിയുടെ കൊലപാതകത്തില്‍ ഇവര്‍ കുറ്റക്കാരാണെന്ന് ജനുവരി പതിനൊന്നിന് കോടതി കണ്ടെത്തിയിരുന്നു.

2002 ഒക്ടോബര്‍ 24നാണ് പൂരാ സച്ച് ദിനപത്രത്തിന്റെ എഡിറ്ററായിരുന്ന റാം ചന്തര്‍ ഛത്രപതിയെ കൊല്ലപ്പെടുന്നത്. ആള്‍ദൈവത്തിന്റെ സിര്‍സയിലെ ആശ്രമത്തില്‍ വനിതകള്‍ ബാലാത്സംഘത്തിനിരായാകുന്നുവെന്ന വാര്‍ത്ത നല്‍കിയതിനുള്ള പ്രതികാരമായിരുന്നു അത്.

Exit mobile version