അമിതാ ഷായ്ക്ക് പന്നി പനി; പശ്ചിമബംഗാളിലെ പദയാത്ര യോഗി ആദിത്യനാഥ് നയിക്കും

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ പദയാത്ര ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നയിക്കും. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് പന്നി പനി ബാധിച്ചതിനാലാണ് യോഗി ആദിത്യനാഥ് പദയാത്ര നയിക്കുന്നതെന്നാണ് സൂചന.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമബംഗാളിലെ എല്ലാ ജില്ലകളിലും നടത്താനിരുന്ന പദയാത്ര ജനുവരി 20ന് ആരംഭിച്ച് ഫെബ്രുവരി 8നാണ് അവസാനിക്കുക. ഫെബ്രുവരി 8ന് കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന വന്‍ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കും.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ പശ്ചിമബംഗാളിലെ എല്ലാ ജില്ലകളിലും രഥയാത്ര നടത്താനായിരുന്നു നേരത്തെ പാര്‍ട്ടി തീരുമാനിച്ചിരുന്നത്. എന്നാല്‍ രഥയാത്ര യാത്ര സംബന്ധിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക ദുരീകരിക്കാതെ അനുമതി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ രഥയാത്രക്ക് പകരം പദയാത്ര നടത്താന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു.

Exit mobile version