കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹമില്ല; കര്‍ണാടകയിലെ നാടകങ്ങള്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അവസാനിക്കുമെന്നും കെസി വേണുഗോപാല്‍

മുംബൈയിലുള്ള എല്ലാ എംഎല്‍എമാരുമായി താന്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

ബംഗളൂരു: കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹമില്ലെന്ന് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായി കെസി വേണുഗോപാല്‍. മുംബൈയിലുള്ള എല്ലാ എംഎല്‍എമാരുമായി താന്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ നിലവിലെ നാടകങ്ങള്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അവസാനിക്കും. സംസ്ഥാനത്തെ മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി താന്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാരിന് യാതൊരു ഭീഷണിയും ഇല്ലെന്നും വേണുഗോപാല്‍ പറഞ്ഞു. കര്‍ണാടകയില്‍ ബിജെപി കുതിരക്കച്ചവടത്തിനു ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടയിലാണ് വേണുഗോപാലിന്റെ പ്രതികരണം.

Exit mobile version