ശബരിമല സ്ത്രീപ്രവേശന കേസ് ഇനിയും നീളും; ജനുവരി 22ന് വാദം കേള്‍ക്കില്ല, പുതുക്കിയ തീയ്യതി പിന്നീട്

ഹര്‍ജികളിലെ നടപടികള്‍ പൂര്‍ണ്ണമായും റെക്കോഡ് ചെയ്യണമെന്നും തത്സമയം സംപ്രേഷണം ചെയ്യണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ മാത്യു നെടുമ്പാറ ഹര്‍ജി നല്‍കിയിരുന്നു.

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന കേസ് ഇനിയും നീളും. വാദം പിന്നെയും നീട്ടി. ജനുവരി 22നാണ് വാദം കേള്‍ക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ചില അസൗകര്യങ്ങള്‍ ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായതിനാലാണ് കേസ് പരിഗണിക്കുന്നത് ഇനിയും നീളുന്നത്. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് അവധി.

ഹര്‍ജികളിലെ നടപടികള്‍ പൂര്‍ണ്ണമായും റെക്കോഡ് ചെയ്യണമെന്നും തത്സമയം സംപ്രേഷണം ചെയ്യണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ മാത്യു നെടുമ്പാറ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജികള്‍ ഇന്ന് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഈ സമയത്ത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കേസ് 22-ന് പരിഗണിക്കുന്നത് സംബന്ധിച്ച് സംശയം പ്രകടിപ്പിക്കുകയായിരുന്നു.

Exit mobile version