പത്രാധിപര്‍ നക്കീരന്‍ ഗോപാലനെ അറസ്റ്റ് ചെയ്തു

നക്കീരന്‍ പത്രാധിപര്‍ നക്കീരന്‍ ഗോപാലനെ പോലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയെ വിമര്‍ശിച്ച് വാർത്തകളിൽ ഇടം പിടിച്ച നക്കീരന്‍ പത്രാധിപര്‍ നക്കീരന്‍ ഗോപാലനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ പോലീസാണ് തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ലേഖനമെഴുതിയതിന് അറസ്റ്റ് ചെയ്തത്.

2012ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്‌ക്കെതിരെ നക്കീരന്‍ ലേഖനം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടും വന്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

Exit mobile version