ദേഹാസ്വസ്ഥ്യം; വൈരമുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജി സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് സൂചന. മധുര അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. പശുമലൈയിലുള്ള സുഹൃത്തിന്റെ വീട്ടിലായിരുന്നു അദ്ദേഹം ഇവിടെ നിന്നാണ് ആശുപത്രിയിലേയ്ക്കെത്തിച്ചത്.

മീ ടൂ ക്യാംപെയ്‌ന്റെ ഭാഗമായി ഗായിക ചിന്മയിയുള്‍പ്പെടെയുള്ളവരില്‍ നിന്ന് ഗുരുതര ആരോപണങ്ങള്‍ നേരിടുകയാണ് വൈരമുത്തു. പ്രമുഖര്‍ക്കെതിരെ ഇത്തരം ആരോപണങ്ങളുന്നയിക്കുന്നത് ഫാഷനായാണ് ചിന്മയിയെപ്പോലുള്ളവര്‍ കാണുന്നതെന്നും, ചിന്മയിക്കെതിരെ കോടതിയെ സമീപിക്കുമെന്നാണ് വൈരമുത്തു പറഞ്ഞത്.

Exit mobile version