യുപിയിലും ബിഹാറിലും ബിജെപി തുടച്ചുനീക്കപ്പെടും! നടക്കുന്നത് നാഗ്പുര്‍ നിയമം നടപ്പാക്കാവുള്ള ശ്രമങ്ങളെന്നും തേജസ്വി യാദവ്

അംബേദ്കറുടെ ഭരണഘടന പൊളിച്ചെഴുതി നാഗ്പുര്‍ നിയമം നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും തേജസ്വി കുറ്റപ്പെടുത്തി.

ലഖ്നൗ: മായാവതി-തേജസ്വി യാദവ് കൂടിക്കാഴ്ച പൂര്‍ത്തിയായി. ബിഎസ്പി-എസ്പി സഖ്യപ്രഖ്യാപനത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച നടത്തിയത്. യുപിയിലും ബിഹാറിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തുടച്ചുനീക്കപ്പെടുമെന്നും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. അംബേദ്കറുടെ ഭരണഘടന പൊളിച്ചെഴുതി നാഗ്പുര്‍ നിയമം നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും തേജസ്വി കുറ്റപ്പെടുത്തി.

മായാവതിയുടേയും അഖിലേഷിന്റെയും സഖ്യതീരുമാനം ജനം സ്വീകരിച്ചു കഴിഞ്ഞു. യുപിയില്‍ ഒരു സീറ്റില്‍ പോലും ബിജെപി ജയിക്കാന്‍ പോകുന്നില്ല. മഹാസഖ്യം എല്ലാ സീറ്റിലും ജയിക്കുമെന്നും തേജസ്വി പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താന്‍ ബിഹാര്‍ മാതൃകയില്‍ പ്രാദേശിക പാര്‍ട്ടികളുടെ സഖ്യം വേണമെന്ന് ലാലുപ്രസാദ് യാദവ് എപ്പോഴും പറയാറുണ്ടായിരുന്നു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയും ജെഡിയുവും കൈകോര്‍ത്തപ്പോള്‍ ബിജെപിയെ തറപറ്റിക്കാനാ യെന്നും തേജസ്വി ചൂണ്ടിക്കാണിച്ചു.

Exit mobile version