സമുദ്രാതിര്‍ത്തി ലംഘിച്ചു; ഇരുപത് ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന പിടികൂടി

പുതുക്കോട്ട, ജഗതിപട്ടണം എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യ തൊഴിലാളികളാണ് പിടിയിലായതെന്നാണ് സൂചന

ചെന്നൈ: സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് ഇരുപത് ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന പിടികൂടി. ഇവരുടെ ബോട്ടും നാവിക സേന പിടിച്ചെടുത്തു.

പുതുക്കോട്ട, ജഗതിപട്ടണം എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യ തൊഴിലാളികളാണ് പിടിയിലായതെന്നാണ് സൂചന.

Exit mobile version