നല്ലൊരു കേള്‍വിക്കാരനാകണം നല്ലൊരു ഭരണാധികാരിയെന്ന് രാഹുല്‍ പറഞ്ഞു…മോഡി വെറും ഒരു റേഡിയോയാണല്ലോ, മന്‍കിബാത്ത്, മോഡിയുടെ തകരാറുകളാണ് ദുബായി ഷെയ്ക്കിന്റെ ഗുണഗണങ്ങളായി എടുത്ത് പറഞ്ഞത്; രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ വാനോളം പുകഴ്ത്തി സുനിതാ ദേവദാസ്

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്

തൃശ്ശൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനവും പ്രസംഗവും രാഷ്ട്രീയ രംഗത്ത് മാത്രമല്ല സമൂഹമാധ്യമങ്ങളിലും തരംഗമാണ്. ഇപ്പോഴിതാ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസ്.

‘പ്രസംഗത്തില്‍ ദുബായിയെ ഭരണാധികാരികളുടെ മഹത്വമായി രാഹുല്‍ എടുത്ത് പറഞ്ഞത് എളിമ, സഹിഷ്ണുത, അഹങ്കാരമില്ലായ്മ…നല്ലൊരു കേള്‍വിക്കാരനാകണം നല്ലൊരു ഭരണാധികാരിയെന്ന് രാഹുല്‍ പറഞ്ഞു. മോഡിയുടെ തകരാറുകളായിരുന്നു ദുബായി ഭരണാധികാരിയുടെ മഹത്വമായി രാഹുല്‍ ഗാന്ധി പറഞ്ഞതെന്ന്’ സുനിതാ ദേവദാസ് വീഡിയോയിലൂടെ പറയുന്നു.

ദുബായിയെ ആവേശത്തില്‍ നിര്‍ത്താന്‍ രാഹുലിന് കഴിഞ്ഞെന്നും സുനിതാ ദേവദാസ് വീഡിയോയില്‍ പറയുന്നു.വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

വീഡിയോ കാണാം…

Exit mobile version