ഡല്‍ഹിയില്‍ കുട്ടികളുടെ ആശുപത്രിയില്‍ വന്‍ തീപിടിത്തം: ആറ് പിഞ്ചു കുഞ്ഞുങ്ങള്‍ വെന്തുമരിച്ചു, 6 പേരെ രക്ഷപ്പെടുത്തി, നിരവധി പേര്‍ വെന്റിലേറ്ററില്‍

ഒരു കുഞ്ഞടക്കം 6 പേര്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.

ന്യൂഡല്‍ഹി: ഡല്‍ഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആറ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു. 6 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഒരു കുഞ്ഞടക്കം 6 പേര്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.

ഇന്നലെ രാത്രിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. ഈസ്റ്റ് ഡല്‍ഹിയിലെ ആശുപത്രിയില്‍ തീപ്പിടുത്തമുണ്ടായത്. രണ്ട് കെട്ടിടങ്ങള്‍ക്കാണ് തീപിടിച്ചത്. ആശുപത്രിക്ക് പുറമേ റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിലെ രണ്ട് നിലകളിലും തീപിടുത്തം ഉണ്ടായി. 16 അഗ്‌നിശമന സംഘങ്ങള്‍ ചേര്‍ന്നാണ് പുലര്‍ച്ചയോടെ തീയണച്ചത്. 2.30 ഓടെയാണ് തീപിടുത്തം ഉണ്ടായെന്ന വിവരം ലഭിച്ചതെന്ന് അഗ്‌നിരക്ഷാ സേന അറിയിച്ചു.

Exit mobile version