ആശുപത്രിക്കും, സ്‌കൂളുകള്‍ക്കും പിന്നാലെ ഡല്‍ഹിയില്‍ വീണ്ടും ബോംബ് ഭീഷണി, ജാഗ്രത

ലേഡി ശ്രീറാം കോളേജ്, ശ്രീ വെങ്കിടേശ്വര കോളേജ് എന്നിവിടങ്ങളിലാണ് ഭീഷണി.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും ബോംബ് ഭീഷണി. ഡല്‍ഹിയിലെ കോളേജുകളിലാണ് ഇത്തവണ ബോംബ് ഭീഷണി ഉണ്ടായത്. ലേഡി ശ്രീറാം കോളേജ്, ശ്രീ വെങ്കിടേശ്വര കോളേജ് എന്നിവിടങ്ങളിലാണ് ഭീഷണി.

ഭീഷണിയെ തുടര്‍ന്ന് അഗ്‌നിശമനസേനയും പോലീസും കോളേജുകളില്‍ എത്തി. സ്ഥലത്ത് പരിശോധന നടക്കുകയാണ്. ഇതുവരെ ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. നേരത്തെ ഡല്‍ഹി വിമാനത്താളത്തിലും, ആശുപത്രികളിലും, സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കിലും ബോംബ് ഭീഷണി ഉണ്ടായിരുന്നു.

അതേസമയം, തുടരെ തുടരെ ഉണ്ടാകുന്ന ബോംബ് ഭീഷണി സന്ദേശത്തില്‍ ആശങ്കയിലാണ് ഡല്‍ഹിയിലെ ജനങ്ങള്‍. നേരത്തെ നിരവധി ആശുപത്രികള്‍ക്ക് ഇ-മെയിലായി ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു. സന്ദേശം ലഭിച്ച ആശുപത്രികളിലെല്ലാം ശക്തമായ പരിശോധന നടന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. ദീപ് ചന്ദ് ബന്ധു, ജിടിബി, ദാദാ ദേവ്, ഹേഡ്‌ഗേവാര്‍ ഉള്‍പ്പടെയുള്ള ആശുപത്രികള്‍ക്കായിരുന്നു ഭീഷണി സന്ദേശം എത്തിയത്.

Exit mobile version