റഷ്യയില്‍ നിന്ന് പറന്നെത്തി വോട്ട് ചെയ്ത് വിജയ്: വന്‍ വരവേല്‍പ് നല്‍കി ആരാധകലോകം

ചെന്നൈ: റഷ്യയിലെ സിനിമ ഷൂട്ടിംഗ് തിരക്കിനിടിയിലും ഇടയിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തി തമിഴ് സൂപ്പര്‍താരം വിജയ്. പുതിയ ചിത്രം ദി ഗോട്ടിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് റഷ്യയിലായിരുന്നു താരം. വെള്ളിയാഴ്ച രാവിലെ ചെന്നൈയില്‍ എത്തിയ താരം കപലീശ്വരന്‍ നഗറിലെ നീലാങ്കരയിലെ ബൂത്തില്‍ എത്തി വോട്ട് രേഖപ്പെടുത്തി.

വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പായിരുന്നു ഇത്. അതിനാല്‍ താരം വോട്ട് ചെയ്യാന്‍ എത്തുമോ എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. താരത്തിന് വന്‍ സ്വീകരണമാണ് ആരാധകര്‍ എത്തിയത്.

വിജയിയുടെ വീട് മുതല്‍ പോളിംഗ് ബുത്ത് വരെ താരത്തെ കാണാനായി ആരാധകര്‍ തടിച്ചുകൂടിയിരുന്നു. പൂക്കളെറിഞ്ഞും ആര്‍പ്പുവിളിച്ചും ആയിരുന്നു അവര്‍ വിജയിയെ പോളിങ്ങിനായി എത്തിച്ചത്. ഈ തിരക്കിനിടയിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് താരം വോട്ട് രേഖപ്പെടുത്തിയത്. വിജയ് വോട്ട് ചെയ്യാനെത്തിയതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതോടെ സിനിമയില്‍ നിന്ന് ഇടവേളയെടുക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു.

Exit mobile version