പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണം: ഡ്രോണിന് നിരോധനം

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രിയുടെ പത്തനംതിട്ടയിലെ പരിപാടിയോട് അനുബന്ധിച്ച് ഡ്രോണിന് നിരോധനം. പത്തനംതിട്ട മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലും പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമാണ് ഡ്രോണിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടേതാണ് ഇത് സംബന്ധിച്ച ഉത്തരവ്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോഡി മാര്‍ച്ച് 15ന് പത്തനംതിട്ടയില്‍ എത്തുന്നത്. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹം സമ്മേളനവേദിയിലെത്തും.

തിരുവനന്തപുരത്തെത്തുന്ന മോഡി ഹെലികോപ്ടറില്‍ പത്തനംതിട്ട പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് വന്നിറങ്ങുക. തുടര്‍ന്ന് റോഡുമാര്‍ഗം ജില്ലാ സ്റ്റേഡിയത്തിലെത്തും. പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളില്‍നിന്ന് അരലക്ഷം പ്രവര്‍ത്തകര്‍ പരിപാടിക്കെത്തും.

Exit mobile version