‘രാമൻ ഭഗവാൻ മാത്രം അല്ല സാംസ്‌കാരിക നായകൻ; രാജ്യത്ത് രാമനെ എതിർത്തവർ ഇല്ലാതാകും’: രാജ്‌നാഥ് സിങ്

കാസർകോട്: കേരളത്തിലെ പ്രമുഖ രാഷ്ട്രീയ മുന്നണികളെ വിമർശിച്ച് ബിജെപി നേതാവും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിങ്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. കേരളത്തിലെ ഇടതും വലതുമാണ് ഇതിന് അനുവദിക്കാത്തത്. അവർക്ക് ഇവിടെ ഒന്നും ചെയ്യാനില്ലെന്ന് രാജ്‌നാഥ് സിങ് വിമർശിച്ചു.

കേരളത്തിലെ കോൺഗ്രസ്സും സിപിഐഎമ്മും ആത്മാർത്ഥത ഇല്ലാത്തരാണ്. ഇവരുവരും തമ്മിൽ പരസ്പരം തല്ലു കൂടി ജനങ്ങളെ ഇവർ വഞ്ചിക്കുന്നു. രാമൻ ഭഗവാൻ മാത്രം അല്ല സാംസ്‌കാരിക നായകൻ കൂടിയാണ്. കോൺഗ്രസും, സിപിഐഎമ്മും അത് അംഗീകരിക്കാൻ തയ്യാറാകുന്നില്ല.

ALSO READ- പെൻഷൻ വാങ്ങാനായി വരിയിൽ നിൽക്കുന്നതിനിടെ കുഴഞ്ഞുവീണു; മോൻസൺ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു

ബിജെപിക്ക് ചെറിയ ടെന്റിൽ നിന്ന് രാമനെ വലിയ ക്ഷേത്രത്തിലേക്ക് മാറ്റാൻ കഴിഞ്ഞു. കോൺഗ്രസ് രാമനെ എതിർത്തു. അയോധ്യയിൽ രാമക്ഷേത്രം പണിതത് എതിർത്തു. രാജ്യത്ത് ശ്രീരാമനെ എതിർത്തവർ ഇല്ലാതാകുമെന്നും രാജ്‌നാഥ് സിങ് അവകാശപ്പെട്ടു. പറഞ്ഞ കാര്യം പ്രാവർത്തികമാക്കാൻ ബിജെപിക്ക് കഴിയുന്നു. മുത്തലാക്ക് നിർത്തലക്കുമെന്ന് പറഞ്ഞു. അത് പ്രാവർത്തികമാക്കി. തിരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും പറഞ്ഞ വാക്കിൽ ബിജെപി ഉറച്ചു നിൽക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

Exit mobile version