പെൻഷൻ വാങ്ങാനായി വരിയിൽ നിൽക്കുന്നതിനിടെ കുഴഞ്ഞുവീണു; മോൻസൺ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു

ചേർത്തല: വ്യാജപുരാവസ്തുക്കളുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ(68) അന്തരിച്ചു. കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാനായി വരിനിൽക്കുന്നതിനിടെയാണ് ത്രേസ്യാമ്മ കുഴഞ്ഞുവീണത്. ട്രഷറി ജീവനക്കാരാണ് ഉടനെ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: മാനസ്, നിമിഷ

Exit mobile version