നീണ്ട 14 വര്‍ഷത്തിന് ശേഷം രാഷ്ട്രീയത്തില്‍, ശിവസേന അംഗത്വം സ്വീകരിച്ച് ഗോവിന്ദ

മുംബൈ: നീണ്ട 14 വര്‍ഷത്തിന് ശേഷം രാഷ്ട്രീയത്തിലിറങ്ങി ബോളിവുഡ് താരം ഗോവിന്ദ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവസേനയിലാണ് ഗോവിന്ദ ചേര്‍ന്നത്.

വ്യാഴാഴ്ച മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഗോവിന്ദ ശിവസേന അംഗത്വം സ്വീകരിച്ചത്.14 വര്‍ഷത്തിന് ശേഷമാണ് ഗോവിന്ദ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. നേരത്തെ കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്സഭാ എംപി സ്ഥാനം വഹിച്ചിരുന്നു.

also read;വധശ്രമം, കലാപശ്രമം, ഭീഷണിപ്പെടുത്തൽ കേസിന്റെ കെട്ടുമായി കെ സുരേന്ദ്രൻ; പേരിലുള്ളത് 243 ക്രിമിനൽ കേസുകൾ; മൂന്ന് പേജ് മുഴുവൻ പരസ്യം

ശിവസേന അംഗത്വം സ്വീകരിക്കുന്ന ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും സന്നിഹിതനായിരുന്നു. ഗോവിന്ദ സമൂഹത്തിലെ എല്ലാവര്‍ക്കും ജനപ്രിയനായ വ്യക്തിയാണ് എന്ന് ഷിന്‍ഡെ പറഞ്ഞു.

2004-2009 ലാണ് താന്‍ ആദ്യമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്നും വീണ്ടും രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഗോവിന്ദ പറഞ്ഞു. 14 വര്‍ഷത്തെ വനവാസത്തിന് ശേഷം ഞാന്‍ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു എന്നും ഗോവിന്ദ കൂട്ടിച്ചേര്‍ത്തു.

Exit mobile version