ട്രാന്‍സ്‌ജെന്‍ഡറിന് പാര്‍ട്ടിയില്‍ പ്രധാന സ്ഥാനം നല്‍കിയ വ്യക്തി ഒരിക്കലും സ്ത്രീകളെ അപമാനിക്കില്ല! രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് പ്രകാശ് രാജ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ത്രീത്വത്തെ അപമാനിച്ചു എന്ന ആരോപണത്തില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ്. ഒരു ട്രാന്‍സ്‌ജെന്‍ഡറിനെ പ്രധാന സ്ഥാനത്ത് നിയോഗിച്ച വ്യക്തി ഒരിക്കലും സ്ത്രീകള്‍ക്ക് എതിരാവില്ല. സ്ത്രീത്വത്തെ അപമാനിച്ചു എന്ന തരത്തില്‍ മാത്രം അദ്ദേഹത്തിന്റെ വാക്കുകളെ കാണരുതെന്നും പ്രകാശ് രാജ് പറഞ്ഞു.

രാഹുല്‍ സ്ത്രീകള്‍ക്ക് എതിരല്ല. ഒരു ട്രാന്‍സ്‌ജെന്‍ഡറിനെ പ്രധാന സ്ഥാനത്ത് നിയോഗിച്ച വ്യക്തി സ്ത്രീകള്‍ക്ക് എതിരാവില്ല. സ്ത്രീത്വത്തെ അപമാനിച്ചു എന്ന തരത്തില്‍ മാത്രം അദ്ദേഹത്തിന്റെ വാക്കുകളെ കാണുന്നതെന്തിന്. രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറഞ്ഞില്ലെന്നും പാര്‍ലമെന്റില്‍ ഇല്ലായിരുന്നുവെന്നതും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങളില്‍ നിന്ന് മോഡി ഓടി ഒളിക്കുകയാണെന്നും. സംരക്ഷണം ആവശ്യപ്പെട്ട് മോഡി പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനെ സമീപിച്ചിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. ‘അയാള്‍ ഒരു സ്ത്രീയോട് പറഞ്ഞു, സീതാരാമന്‍ജി, നിങ്ങള്‍ എന്നെ രക്ഷിക്കണം, എനിക്ക് എന്നെ തന്നെ രക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമാണ്’ ഇതാണ് വിവാദത്തിന് ഇടയാക്കിയ രാഹുലിന്റെ വാക്കുകള്‍. റഫാല്‍ വിഷയത്തില്‍ സംസാരിക്കവേയായിരുന്നു രാഹുലിന്റെ പരാമര്‍ശം. രാഹുല്‍ ഗാന്ധി സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ആരോപിച്ച് ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് ദേശീയ വനിതാ കമ്മീഷന്‍ രാഹുലിന് നോട്ടീസ് നല്‍കിയിരുന്നു.

Exit mobile version