എസ്ബിഐക്ക് തിരിച്ചടി: ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ നാളെ തന്നെ നല്‍കണം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ബോണ്ട് കേസില്‍ എസ്ബിഐക്ക് തിരിച്ചടി. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ നാളെ തന്നെ നല്‍കണം. ജൂണ്‍ 30വരെ സാവകാശം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെള്ളിയാഴ്ച വിവരം പരസ്യപ്പെടുത്തണം. വിധി വന്നിട്ട് 26 ദിവസമായി, എന്ത് നടപടിയെടുത്തെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

എസ്ബിഐ കൈമാറുന്ന വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് 15നകം പരസ്യപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.

ഇലക്ടറല്‍ ബോണ്ട് കേസില്‍ എസ്ബിഐയുടെ അപേക്ഷ തള്ളി സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കടപ്പത്രം വഴി 2019 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ സാവകാശം ആവശ്യപ്പെട്ട് എസ്ബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. നാളെ തന്നെ എസ്ബിഐ വിവരങ്ങള്‍ കൈമാറണം.

Exit mobile version