ഗുജറാത്തിലെ മുന്‍ എംഎല്‍എയുടെ കൊലപാതകം; മുഖ്യപ്രതിയായ ബിജെപി നേതാവ് യുഎസിലേക്ക് കടന്നതായി പോലീസ്

അഹമ്മദാബാദ്: ഗുജറാത്തിലെ ബിജെപി മുന്‍ എംഎല്‍എയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യപ്രതിയായ ബിജെപി നേതാവ് യുഎസിലേക്ക് കടന്നതായി പോലീസ്. ബിജെപി നേതാവും എംഎല്‍എയുമായ ജയന്തി ഭാനുശാലി തിങ്കളാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത് ഈ കേസില്‍ ബിജെപി നേതാവായ ഛാബില്‍ പട്ടേലാണ് മുഖ്യപ്രതി. സയാജി നാഗ്രി എക്സ്പ്രസിലാണ് അജ്ഞാതര്‍ ജയന്തി ഭാനുശാലിയെ വെടിവെച്ചു കൊന്നത്.

അതേസമയം, ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിയ്ക്കുള്ള വിമാനത്തില്‍ പട്ടേല്‍ യുഎസിലേക്കു പോയെന്നാണ് പ്രത്യേക അന്വേഷണ സംഘം പറഞ്ഞതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

പട്ടേല്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഭാനുശാലിയെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പട്ടേലിന്റെ മകന്‍ സിദ്ധാര്‍ത്ഥ് ഉള്‍പ്പെടെ മറ്റുമൂന്നുപേര്‍ കൂടി കൊലപാതകത്തിന് പിന്നിലുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.

Exit mobile version