വാക്കുതർക്കത്തിനിടെ 14കാരനെ കൊലപ്പെടുത്തി ആറാംക്ലാസുകാരൻ; കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ ആറാംക്ലാസുകാരൻ 14കാരനെ കൊലപ്പെടുത്തി. സംഭവത്തിൽ ആറാം ക്ലാസുകാരൻ പോലീസ് കസ്റ്റഡിയിൽ. വടക്കുകിഴക്കൻ ഡൽഹിയിലെ ന്യൂ ഉസ്മാൻപൂർ പ്രദേശത്തുള്ള സ്വകാര്യ സ്‌കൂളിലെ ആറാംക്ലാസുകാരനണ് പിടിയിലായിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

വെള്ളിയാഴ്ചയായിരുന്നു സംഭവം. വൈകീട്ട് നാല് മണിയോടെയാണ് സംഭവത്തെക്കുറിച്ച് സ്വകാര്യ ആശുപത്രിയിൽ നിന്നും പോലീസിന് വിവരം ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. കുട്ടികളായ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സ്‌കൂളിന് പുറത്തുവെച്ച് ആറാം ക്ലാസുകാരൻ 14കാരനെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തും തലക്കും പരിക്കേറ്റ നിലയിലായിരുന്നു. പരിക്കേറ്റ 14കാരന് അമിതരക്തസ്രാവമുണ്ടായതാണ് മരണകാരണമായതെന്നാണ് റിപ്പോർട്ട്.

also read- മുസ്ലിം ലീഗിന് 3 സീറ്റിൽ കൂടുതൽ അർഹതയുണ്ട്; മാറ്റി നിർത്താൻ കാരണം കോൺഗ്രസിന്റെ ആർഎസ്എസ് അജണ്ട: ഇപി ജയരാജൻ
അക്രമണം നടന്ന സംഭവത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് വിദ്യാർത്ഥികൾ തമ്മിലുണ്ടായ വഴക്ക് ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ പോലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്തു.

Exit mobile version