ബുലന്ദ്ഷഹര്‍ സുബോധ് കുമാറിന്റെ കൊലപാതകം: ശിഖര്‍ അഗര്‍വാള്‍ അറസ്റ്റില്‍

ശിഖര്‍ അഗര്‍വാളിന്റെ അറസ്റ്റോടെ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങിന്റെ കൊലപാതകക്കേസില്‍ നാലുപേര്‍ പിടിയിലായി

ബുലന്ദ്ഷഹര്‍: പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിന്റെ കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഭാരതീയ ജനതാ യുവമോര്‍ച്ച അംഗമായ ശിഖര്‍ അഗര്‍വാളാണ് അറസ്റ്റിലായിരിക്കുന്നത്. ഇന്ന് രാവിലെ ഉത്തര്‍പ്രദേശിലെ ഹപൂറില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് പറയുന്നു.

ബുലന്ദ്ഷഹര്‍ കലാപത്തിനിടെയാണ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ് കൊല്ലപ്പെടുന്നത്. ഇദ്ദേഹത്തിന്റെ മൃതദേഹം ഒരു വാഹനത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ജനുവരി മൂന്നിന് ഈ കേസിലെ മുഖ്യപ്രതി ബജ്റംഗ്ദള്‍ നേതാവ് യോഗേഷ് രാജിനെ അറസ്റ്റ് ചെയ്തിരുന്നു.

ശിഖര്‍ അഗര്‍വാളിന്റെ അറസ്റ്റോടെ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങിന്റെ കൊലപാതകക്കേസില്‍ നാലുപേര്‍ പിടിയിലായി.

Exit mobile version