തെരഞ്ഞെടുപ്പിന് മുന്‍പ് പിരിച്ചെടുത്തത് 42 കോടി രൂപ: കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ഇഡി അന്വേഷണം

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ നരഭരത് റെഡ്ഢി തെരഞ്ഞെടുപ്പിന് മുന്നോടിയായി പരപ്പിരിവ് നടത്തിയതായി ആരോപണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നരഭരത് 42 കോടി രൂപ പിരിച്ചെടുത്തുവെന്നാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം നരഭരതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഏജന്‍സി അന്വേഷണം നടത്തിയിരുന്നു.

ബെല്ലാരിയില്‍ നിന്നുള്ള നിയമസഭാംഗമായ നരഭരത് റെഡി തെരഞ്ഞെടുപ്പിന് മുന്‍പത്തെ മാസങ്ങളില്‍ വന്‍തോതില്‍ പണം സമ്പാദിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിരുന്നു. 42 കോടിയോളം രൂപ പിരിച്ചെടുത്തുവെന്നാണ് വിവരം. പണം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചെന്നാണ് ഇഡിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കലാണ് നരഭരത് ചെയ്തതെന്നാണ് ഏജന്‍സിയുടെ നിഗമനം. ഇതു മായി ബന്ധപ്പെട്ട് നരഭരതിന്റെ കര്‍ണ്ണാടകത്തിലെയും ആന്ധ്രാപ്രദേശിലെയും സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് നടത്തി.

മൂന്നു ദിവസം നീണ്ടു നിന്ന പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 31 ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്. നിയമവിരുദ്ധ ഇടപാടുകളുടെ നിര്‍ണായക വിവരങ്ങള്‍ പരിശോധനയില്‍ ലഭിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. ഗ്രാനൈറ്റ് മൈനിങ് ബിസിനസ്സ് രംഗത്ത് സജീവമാണ് നരഭരത് റെഡ്ഡിയുടെ കുടുംബം. മുന്‍ നിയമസഭാംഗം സൂര്യനാരായണ റെഡ്ഢിയുടെ മകനാണ് മുപ്പത്തിനാലുകാരനായ നരഭരത് റെഡ്ഢി.

Exit mobile version