പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി മോഡിയുടെ ചിത്രം കീറി; കോൺഗ്രസ് എംഎൽഎയ്ക്ക് 99 രൂപ പിഴയിട്ട് കോടതി; ഏഴ് ദിവസം ജയിൽ ശിക്ഷ

അഹമ്മദാബാദ്: വിദ്യാർത്ഥികളുടെ പ്രതിഷേധ സമരത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം വലിച്ചുകീറിയ കോൺഗ്രസ് എംഎൽഎയ്ക്ക് പിഴയിട്ട് കോടതി. 99 രൂപയാണ് ഗുജറാത്ത് കോടതി പിഴ വിധിച്ചിരിക്കുന്നത്. 2017ൽ നടന്ന സംഭവത്തിൽ വംസദായിൽ നിന്നുള്ള എംഎൽഎ ആനന്ദ് പട്ടേലിന് കോടതി പിഴ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഏഴ് ദിവസം ജയിൽ ശിക്ഷ അനുഭവിക്കണമെന്നാണ് ഉത്തരവ്.

കാർഷിക സർവകലാശാലയിൽ നടന്ന വിദ്യാർത്ഥി സമരത്തിനിടെ വൈസ് ചാൻസലറുടെ ചേംബറിൽ കടന്ന ആനനദ് പട്ടേൽ പ്രധാനമന്ത്രിയുടെ ചിത്രം കീറി നശിപ്പിച്ചു എന്നതായിരുന്നു കേസ്. എംഎൽഎയ്ക്കും മറ്റ് ആറ് പേർക്കും എതിരെ ജലാൽപുർ പോലീസെടുത്ത കേസിലാണ് ഇപ്പോൾ നടപടി.

നവ്സാരിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിഎ ദാദൽ പട്ടേലാണ് കേസിൽ ഉത്തരവ് പുറപ്പെടുവിച്ചത്. എംഎൽഎയെ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിഴ വിധിക്കുകയായിരുന്നു.

ALSO READ- ഉത്സവത്തിന് ചെണ്ട കൊട്ടാൻ വന്ന പരിചയം, പിന്നീട് വിഷ്ണുവിന്റെ നിരന്തരപീഡനം; പതിമൂന്നുകാരിയുടെ മരണത്തിന് പിന്നിൽ 26കാരൻ; അറസ്റ്റ്

എംഎൽഎയ്ക്ക് 447-ാം വകുപ്പ് പ്രകാരം പ്രതികൾക്ക് പരമാവധി ശിക്ഷയായ 500 രൂപയും മൂന്ന് മാസം ജയിൽ ശിക്ഷയും നൽകണമെന്ന് വാദിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസ് പ്രവർത്തകരായ പ്രതികളോടുള്ള രാഷ്ട്രീയ വിദ്വേഷമാണ് കേസിന് പിന്നിലെന്ന് പ്രതിഭാഗം വാദിച്ചു.

Exit mobile version