കേന്ദ്ര അവഗണനയ്ക്ക് എതിരെ ഡല്‍ഹിയില്‍ കര്‍ണാടകയുടെ സമരം; സിദ്ധരാമയ്യയും ഡികെ ശിവകുമാറും നയിക്കുന്നു; കേരളത്തിന്റെ സമരത്തിനും പിന്തുണ

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറിനോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ഡല്‍ഹിയില്‍ കര്‍ണാടകയുടെ സമരം. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെശിവകുമാര്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, എംഎല്‍സിമാര്‍, എംപിമാര്‍ തുടങ്ങിയ പ്രമുഖനേതാക്കളെല്ലാം പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

ജന്തര്‍ മന്തറില്‍ ഒരു മണിവരെയാണ് പ്രതിഷേധം നടത്തിയത്. കര്‍ണാടക സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരള്‍ച്ച ശക്തമായിട്ടും കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടകത്തെ പൂര്‍ണമായും അവഗണിക്കുന്നതിന് എതിരെയാണ് സംസ്ഥാനത്തിന്റെ സമരം.

കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്ക്ക് എതിരെ കേരള സര്‍ക്കാര്‍ നാളെ സമരം നടത്താനിരിക്കെയാണ് കര്‍ണാടകയുടെ പ്രതിഷേധവും നടന്നത്. കേരളത്തില്‍ നിന്നും സമര്തതിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംഎല്‍എമാരും ഡല്‍ഹിയിലെത്തി.

also read- ജനിച്ച് മണിക്കൂറുകള്‍ക്കകം കുട്ടിയാന ചെരിഞ്ഞു; അടക്കം ചെയ്ത മണ്ണിലെത്തി കണ്ണീരുവാര്‍ത്ത് അമ്മയാന; നോവായി ചിത്രം

കേരളവും ജന്തര്‍മന്തറിലാണ് സമരം നടത്തുക. പ്രതിഷേധസമരത്തിന്റെ ഭാഗമായി നാളെ 11 മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജന്ദര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തും. കേരളത്തിന്റെ ഡല്‍ഹി പ്രതിഷേധത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടു നില്‍ക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ ഡല്‍ഹിയില്‍ സമരം നയിച്ചത് കേരളത്തിലെ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുകയാണ്.

കൂടാതെ, അസമത്വത്തിനെതിരെ ആര് സമരം നടത്തിയാലും പിന്തുണയ്ക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഊര്‍ജ മന്ത്രി കെജെ ജോര്‍ജും പറഞ്ഞു. കേരളത്തിന്റെ സമരം പിന്തുണയ്ക്കുന്നതായും ഇരുവരും പറഞ്ഞു.

Exit mobile version