ഡൽഹിയിലെ മൂടൽമഞ്ഞ്: വിമാനം വൈകുമെന്ന് അനൗൺസ് ചെയ്ത കോപൈലറ്റിനെ ആക്രമിച്ച് യാത്രക്കാരൻ

ന്യൂഡൽഹി: വിമാനം വൈകിയതിനെ കുറിച്ച് യാത്രക്കാരോട് സംസാരിക്കെ കോ പൈലറ്റിനെ ആക്രമിച്ച് വിമാനത്തിലെ യാത്രക്കാരൻ. ഇൻഡിഗോ വിമാനത്തിലാണ് സംഭവം. ഡൽഹിയിൽ നിന്നും ഗോവയിലേക്കുള്ള വിമാനം വൈകിയിരുന്നു. ഇതാണ് യാത്രക്കാരനെ പ്രകോപിപ്പിച്ചത്.

വിമാനത്തിനുള്ളിൽ കോ പൈലറ്റിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. വിമാനം ഡൽഹിയിലെ കനത്ത മൂടൽമഞ്ഞ് കാരണം 13 മണിക്കൂറോളമാണ് വൈകിയത്. ഇതിനെ സംബന്ധിച്ച് യാത്രക്കാരുമായി പൈലറ്റ് പങ്കുവെയ്ക്കുന്ന സമയത്താണ് യാത്രക്കാരൻ ആക്രമണം നടത്തിയത്.

സഹിൽ കതാരിയ എന്ന യാത്രക്കാരനാണ് അവസാന നിരയിൽനിന്ന് ഓടിവന്ന് കോ പൈലറ്റ് അനൂപ് കുമാറിനെ മർദ്ദനത്തിന് ഇരയാക്കിയത്. തുടർന്ന് വിമാന ജീവനക്കാർ ഇയാളെ വിമാനത്തിൽനിന്ന് പുറത്താക്കി സിഐഎസ്എഫിന് കൈമാറി.

ALSO READ- കുഞ്ഞിനെ പരിചരിക്കാനും വീട്ടുജോലിക്കും എത്തിയ യുവതി 72,000 രൂപയുടെ അരഞ്ഞാണവുമായി കടന്നുകളഞ്ഞു; പിടികൂടി പോത്താനിക്കാട് പോലീസ്

സംഭവത്തിൽ ഇൻഡിഗോ വിമാനക്കമ്പനിയുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച ഡൽഹിയിൽ നിന്നുള്ള 110 ഓളം വിമാനങ്ങൾ കനത്ത മൂടൽമഞ്ഞ് കാരണം വൈകുകയും 79 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു.

Exit mobile version