വിമാനത്താവളം പോലെ! അയോധ്യ ധാം ജങ്ഷൻ റെയിൽവേ സ്‌റ്റേഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; അമൃത് ഭാരത്, വന്ദേഭാരത് ട്രെയിനുകൾക്കും ഫ്‌ളാഗ് ഓഫ്

അയോധ്യ: വിമാനത്താവളത്തിന് സമാനമായ സൗകര്യങ്ങളോടെ നവീകരിച്ച അയോധ്യാ ധാം ജങ്ഷൻ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായാണ് റെയിൽവേ സ്‌റ്റേഷൻ നവീകരണത്തിന്റെ പ്രാഥമിക ഘട്ടം പൂർത്തിയാക്കിയത്.

അയോധ്യയിലെ നിലവിലെ സ്റ്റേഷനുസമീപം ഒന്നാം ഘട്ടമായി നിർമ്മിച്ച പുതിയ സ്റ്റേഷനാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഈചടങ്ങിൽ തന്നെ രണ്ട് അമൃത് ഭാരത് ട്രെയിനുകളും ആറ് വന്ദേഭാരത് എക്സ്പ്രസുകളും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.

വിമാനത്താവള ടെർമിനലുകൾക്ക് സമാനമായ സൗകര്യങ്ങൾ ഒരുക്കിയാണ് അയോധ്യയിലെ ഈ റെയിൽവേ സ്‌റ്റേഷൻ ആധുനികവത്കരിച്ചത്. മൂന്ന് പ്ലാറ്റ്ഫോമുകളാണുള്ളത്. ഇവിടേക്ക് എത്താൻ ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, ഫുഡ് പ്ലാസകൾ, പൂജാ ആവശ്യങ്ങൾക്കുള്ള കടകൾ, ക്ലോക്ക് റൂമുകൾ, ശിശുപരിപാലന മുറികൾ, കാത്തിരിപ്പുകേന്ദ്രങ്ങൾ, ആരോഗ്യപരിപാലന കേന്ദ്രം തുടങ്ങിയ സംവിധാനങ്ങൾ ഒരുലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.

ALSO READ- എന്നോട് ക്ഷമിക്കണം! ദൈവമുണ്ടെന്ന് മനസിലായി, ഈ കടം ഞാന്‍ എന്നെങ്കിലും തീര്‍ക്കും: പണം എടുത്ത് പഴ്‌സ് തിരിച്ചു നല്‍കി കള്ളന്റെ ‘വിശാലമനസ്സ്’

ദര്‍ഭംഗ- അയോധ്യ- ഡല്‍ഹി, മാള്‍ഡ- ബെംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസുകളാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര- ന്യൂഡല്‍ഹി, അമൃത്സര്‍- ഡല്‍ഹി, കോയമ്പത്തൂര്‍- ബെംഗളൂരു, മംഗളൂരു- മഡ്ഗാവ്, ജല്‍ന- മുംബൈ, അയോധ്യ- ഡല്‍ഹി വന്ദേഭാരത് എക്‌സ്പ്രസുകളും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.

Exit mobile version