‘ഭാര്യയുടെ കടമകള്‍ ചെയ്യുന്നില്ല, ജോലിക്കാരിയായ ഭാര്യ തന്നെ സന്ദര്‍ശിക്കുന്നത് മാസത്തില്‍ രണ്ട് തവണ മാത്രം’; പരാതിയുമായി ഭര്‍ത്താവ്

നിലയില്‍ തന്നോടുള്ള കടമകള്‍ ചെയ്യുന്നതില്‍ ഭാര്യ വീഴ്ച വരുത്തുവെന്ന് ആരോപിച്ച് ഭര്‍ത്താവ് സൂറത്തിലെ കുടുംബ കോടതിയെയാണ് സമീപിച്ചത്.

അഹമ്മദാബാദ്: ജോലിക്കാരിയായ ഭാര്യ തന്നെ സന്ദര്‍ശിക്കുന്നത് മാസത്തില്‍ രണ്ട് തവണ മാത്രമെന്ന പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് ഭര്‍ത്താവ്. നിലയില്‍ തന്നോടുള്ള കടമകള്‍ ചെയ്യുന്നതില്‍ ഭാര്യ വീഴ്ച വരുത്തുവെന്ന് ആരോപിച്ച് ഭര്‍ത്താവ് സൂറത്തിലെ കുടുംബ കോടതിയെയാണ് സമീപിച്ചത്.

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 9 അനുസരിച്ച് ഭര്‍ത്താവിനോടുള്ള കടമകളില്‍ വീഴ്ച വരുത്തിയെന്നും മാസത്തിലെ രണ്ടും നാലും ശനിയാഴ്ചകളില്‍ മാത്രമാണ് ഭാര്യ ഭര്‍ത്താവിന്റെ വീട്ടിലെത്തുന്നതെന്നും മറ്റുള്ള ദിവസങ്ങളില്‍ ഭാര്യയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നതെന്നുമാണ് യുവാവിന്റെ പരാതി

മകന്‍ പിറന്നതിന് ശേഷം ജോലി സ്ഥലം അടുത്താണെന്ന പേരില്‍ ഭാര്യ അവളുടെ വീട്ടിലേക്ക് പോയെന്നും മകനെ അവഗണിക്കുന്നതെന്നുമാണ് പരാതിക്കാരന്റെ വാദം. ഇത് മകന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് ആരോപണം.

ഭാര്യ സ്ഥിരമായി തനിക്കൊപ്പം വന്ന് താമസിക്കണമെന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെടുന്നത്. ഭാര്യ തന്നോടൊപ്പം ദിവസവും താമസിക്കാത്തത് വലിയ വിഷമമുള്ള കാര്യമെന്നാണ് ഇയാള്‍ കോടതിയെ അറിയിച്ചത്.

ALSO READ ചിക്കന്‍കറി കുറഞ്ഞുപോയതിന്റെ പേരില്‍ തര്‍ക്കം, ഹോട്ടല്‍ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭക്ഷണം കഴിക്കാനെത്തിയസംഘം

അതേസമയം, ഈ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കുടുംബ കോടതിയെ സമീപിച്ചു. ഭര്‍തൃഗൃഹത്തില്‍ കൃത്യമായ ഇടവേളകളില്‍ എത്തുന്നുണ്ടെന്നും ഭര്‍ത്താവിനോടുള്ള കടമകളില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നില്ലെന്നും ഇവര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഈ അപേക്ഷ കുടുംബ കോടതി തള്ളുകയായിരുന്നു. തുടര്‍ന്ന് അവര്‍ ഹൈക്കോടതിയെ സമീപിച്ചു.

Exit mobile version