മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം; പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി നിര്‍ദേശം

തൊടുപുഴ: തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. തൊടുപുഴ പൊലീസിനോടാണ് കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.

പി സി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കേസെടുക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം.

അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ആര്‍എസ്എസ് സഹയാത്രികനായ അജിത് കൃഷ്ണന്‍ സെക്രട്ടറിയായ എച്ച്ആര്‍ഡിഡിഎസ് ഇന്ത്യ തൊടുപുഴയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പിസി ജോര്‍ജ് മുസ്ലീം സമുദായത്തിനെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത്.

ജോര്‍ജിനെയും സന്നദ്ധസംഘടനയായ എച്ച്.ആര്‍.ഡി.എസ് ഇന്ത്യ സെക്രട്ടറി അജി കൃഷ്ണനെയും പ്രതിയാക്കി കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അനീഷ് കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുക്കാത്തതിനെ തുടര്‍ന്നാണ് അനീഷ് കാട്ടാക്കട കോടതിയെ സമീപിച്ചത്.

Exit mobile version