മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; സംഭവം പാലക്കാട്

പാലക്കാട്: മദ്യലഹരിയിലായിരുന്ന ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പാലക്കാട് മലമ്പുഴ ചേമ്പന ഉന്നതിയിലെ ഉണ്ണികൃഷ്ണനാണ് ഭാര്യ ബിന്ദുവിനെ കൊടുവാൾ കൊണ്ട് വെട്ടിയത്. വൈകിട്ടോടെ വീട്ടിലേക്കെത്തിയ ഉണ്ണികൃഷ്ണനും ഭാര്യയുമായി വഴക്കുണ്ടായി. ഇതാണ് അതിക്രമത്തിൽ കലാശിച്ചത്. നിസാര പരിക്കേറ്റ ബിന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പരിക്ക് ഗുരുതരമല്ല. പ്രാഥമിക ചികിത്സ തേടി ബിന്ദു വീട്ടിലേക്ക് മടങ്ങി. ഭർത്താവിനെ മലമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ച് സ്ഥിരമായി ബഹളമുണ്ടാക്കാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Exit mobile version