ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് കളിച്ചു കിട്ടിയ തുക കൊണ്ട് വീട്ടുജോലിക്കാരിയ്ക്ക് ഫോണ്‍: കുഞ്ഞ് മനസ്സിന്റെ വലിയ നന്മയ്ക്ക് കൈയ്യടിച്ച് സൈബര്‍ ലോകം

ചെന്നൈ: താന്‍ കളിച്ചുകിട്ടിയ സമ്മാനത്തുകയില്‍ നിന്ന് വീട്ടുജോലിക്കാരിയ്ക്ക് ഫോണ്‍ സമ്മാനിച്ച് ബാലകന്‍. കുട്ടികളാണ് പലപ്പോഴും മുതിര്‍ന്നവര്‍ക്ക് വരെ മാതൃകയാവുന്നത്. അത്തരം ഒരു കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീട്ടിലെ ജോലിക്കാരിയ്ക്ക് താന്‍ കളിച്ചുകിട്ടിയ തുക കൊണ്ട് സമ്മാനം നല്‍കി ഞെട്ടിച്ചിരിക്കുകയാണ്.

അങ്കിത് എന്ന പേരുള്ള കുട്ടിയാണ് ജോലിക്കാരിയെ ഞെട്ടിച്ചിരിക്കുന്നത്. അങ്കിത് തന്റെ വാരാന്ത്യ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് മത്സരിച്ച് നേടിയ സമ്മാനത്തുകയില്‍ നിന്ന് ഒരു ഭാഗം ചെലവഴിച്ച് തന്റെ വീട്ടിലെ ജോലിക്കാരിയായ സരോജയ്ക്ക് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുകയാണ് ചെയ്തത്.

ഇത്ര ചെറിയ പ്രായത്തിലെ ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ തോന്നിപ്പിച്ച കുട്ടിയുടെ മനസിനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്. മകനില്‍ നിന്നുണ്ടായ ഈ സത്കര്‍മ്മത്തെ കുറിച്ച് അങ്കിതിന്റെ പിതാവായ വി ബാലാജിയാണ് പങ്കുവച്ചത്.

മകന്‍ വീട്ടുജോലിക്കാരിക്ക് ഫോണ്‍ സമ്മാനിക്കുന്ന ചിത്രത്തിനൊപ്പം വൈകാരികമായ ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അങ്കിത് ഇതുവരെ വാരാന്ത്യ ടൂര്‍ണമെന്റുകളില്‍ നിന്നായി 7000 രൂപ നേടി. അവന്റെ വിജയത്തില്‍ നിന്നും 2000 രൂപ മുടക്കി ഞങ്ങളുടെ പാചകക്കാരിക്ക് അവന്‍ ഒരു ഫോണ്‍ സമ്മാനിച്ചു. അവന് ആറ് മാസം പ്രായമുള്ളത് മുതല്‍ സരോജ അവനെ നോക്കുന്നു. മാതാപിതാക്കളെന്ന നിലയില്‍ എനിക്കും ഭാര്യയ്ക്കും ഇതില്‍പരം മറ്റൊരു സന്തോഷമില്ല’, എന്നാണ് ബാലാജി കുറിച്ചു. നിരവധി പേരാണ് അങ്കിതിന്റെ കുഞ്ഞ് മനസ്സിനെ അഭിനന്ദിക്കുന്നത്.

Exit mobile version