ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ക്കാന്‍ ശ്രമം, നോട്ടുകള്‍ കത്തിച്ചാമ്പലായി; അന്വേഷണം

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് യന്ത്രം തകര്‍ക്കുന്നതിനിടെ നിരവധി നോട്ടുകള്‍ കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്.

ബംഗളൂരു: ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നോട്ടുകള്‍ കത്തിച്ചാമ്പലായി. ബെംഗളൂരുവിലെ നെലമംഗലയിലാണ് വ്യാഴാഴ്ചയാണ് സംഭവം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് യന്ത്രം തകര്‍ക്കുന്നതിനിടെ നിരവധി നോട്ടുകള്‍ കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്.

രണ്ടുപേര്‍ ചേര്‍ന്ന് എ.ടി.എം. കുത്തിത്തുറക്കാന്‍ ശ്രമം നടത്തുകയായിരുന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് യന്ത്രം തകര്‍ക്കാന്‍ ശ്രമിച്ചതോടെ അകത്ത് നിക്ഷേപിച്ചിരിന്ന നോട്ടുകെട്ടുകള്‍ കത്തിനശിച്ചു.

എ.ടി.എം. മെഷീന്‍ സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ഉടമ സംഭവം കണ്ട് പെട്ടെന്നുതന്നെ സ്ഥലത്തേക്ക് ഓടി എത്തിയപ്പോഴേക്കും മോഷണത്തിന് ഉപയോഗിച്ച സാമഗ്രികളടക്കം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version