ജോലി കഴിഞ്ഞു മടങ്ങവെ കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണം, യുവാവിന് ഗുരുതരപരിക്ക് പരിക്ക്, ആശുപത്രിയിലായത് വിവാഹത്തിന് ഏതാനും ആഴ്ചകള്‍ ബാക്കിയിരിക്കെ

തിരുവനന്തപുരം: കാട്ടുപന്നി ആക്രമണത്തില്‍ ബൈക്ക് യാത്രികന് ഗുരുതരപരിക്ക്. മംഗലാപുരത്താണ് സംഭവം. ഷെഹീന്‍ എന്ന യുവാവിനാണ് പരിക്കേറ്റത്. ഷെഹീന്‍ മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് ഇപ്പോള്‍.

ഡിസംബര്‍ ഏഴിന് ഷഹിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. അതിനിടെയാണ് കാട്ടിപന്നിയുടെ ആക്രമണമുണ്ടായത്. ജോലി കഴിഞ്ഞു മടങ്ങവെ യുവാവിനെ പന്നിക്കൂട്ടം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

also read: പെട്രോള്‍ അടിക്കാനെന്ന വ്യാജേന എത്തി, ജീവനക്കാരന്റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് പെട്രോള്‍ പമ്പില്‍ മോഷണം, മൂന്നുപേര്‍ പിടിയില്‍

ടെക്നോസിറ്റിക്ക് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്. പാഞ്ഞെത്തിയ പന്നിക്കൂട്ടം ബൈക്കിടിച്ചു തെറിപ്പിക്കുകയായിരുന്നു. ടെക്നോസിറ്റിക്ക് വേണ്ടി 2010ല്‍ ആണ് ഭൂമി ഏറ്റെടുത്തത്.

നൂറുകണക്കിനേക്കര്‍ ഭൂമി ഇപ്പോള്‍ കാടുപിടിച്ചു കിടക്കുകയാണ്. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതാണ് കാട്ടുപന്നികള്‍ പെരുകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് തടയുവാന്‍ ടെക്നോപാര്‍ക്ക് അധികൃതരോ പഞ്ചായത്തോ ഇടപെടുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Exit mobile version