അമിതവണ്ണത്തെത്തുടര്‍ന്നുള്ള മാനസിക വിഷമവും നിരാശയും; എംബിബിഎസ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി

മംഗളൂരു: എം.ബി.ബി.എസ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. മംഗലാപുരത്താണ് സംഭവം. 20കാരിയായ പ്രകൃതി ഷെട്ടിയാണ് മരിച്ചത്.

മംഗലാപുരം നഗരത്തിലെ സ്വകാര്യ മെഡിക്കല്‍ കോളജ് എം.ബി.ബി.എസ് വിദ്യാര്‍ഥിനിയാണ് പ്രകൃതി. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ആറാംനിലയില്‍നിന്ന് ചാടിയാണ് പ്രകൃതി ജീവനൊടുക്കിയത്.

also read: അപൂർവങ്ങളിൽ അപൂർവം; ആലുവയിൽ പെൺകുഞ്ഞിനെ പിച്ചിചീന്തിയ അസ്ഫാകിന് തൂക്കുകയർ വിധിച്ച് കോടതി

അമിത വണ്ണത്തെത്തുടര്‍ന്നുള്ള മാനസിക വിഷമവും നിരാശയും കാരണമാണ് പ്രകൃതി ഷെട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബെളഗാവി ജില്ലയിലെ അത്താനി സ്വദേശിനിയാണ് പ്രകൃതി. പ്രകൃതിയുടെ മരണവാര്‍ത്ത ഉറ്റവരെയും സുഹൃത്തുക്കളെയും നടുക്കിയിരിക്കുകയാണ്.

Exit mobile version