മഴയില്‍ നനഞ്ഞ പശുവിനെ രക്ഷിക്കാന്‍ പോയി, പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മൂന്നപേര്‍ക്ക് ദാരുണാന്ത്യം

മംഗളൂരു: പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കലബുറുഗി ജില്ലയില്‍ ചിഞ്ചോളി ധന്‍ഗര്‍ ഗള്ളിയില്‍ ഝരണമ്മ(45), മക്കള്‍ സുരേഷ് (20), മഹേഷ് (18) എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്.

ഗൃഹനാഥന്‍ അംബന്നണി പരുക്കേറ്റ് ആശുപത്രിയിലാണ്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. കനത്ത മഴയിലും കാറ്റിലുമാണ് വൈദ്യുതി ലൈന്‍ പൊട്ടി വീണത്.

also read: വിളക്കില്‍ നിന്ന് വീടിന് തീപ്പിടിച്ചു: വീട്ടിനുള്ളില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍; ഉറങ്ങിക്കിടന്ന രണ്ടു കുട്ടികള്‍ക്ക് അത്ഭുത രക്ഷ

അപ്രതീക്ഷിത മഴയില്‍ നനയുന്ന പശുവിനെ സുരക്ഷിത സ്ഥാനത്ത് മാറ്റിക്കെട്ടാനാണ് ഇവര്‍ രാത്രി പുറത്തിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കാറ്റില്‍ വൈദ്യുതി തൂണ്‍ മറിഞ്ഞ് പൊട്ടി വീണ ലൈന്‍ ഇവരുടെ വീടിന് മുന്നില്‍ കിടക്കുന്നുണ്ടായിരുന്നു.

also read: അത് കൊള്ളാം…! ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്ററിലേറെ ആയാല്‍ ടോള്‍ ഇല്ലാതെ വാഹനങ്ങള്‍ കടത്തിവിടണമെന്ന് ഹൈക്കോടതി

ഇതറിയാതെ ലൈനില്‍ ചവിട്ടിയ മൂന്നുപേര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ഗൃഹനാഥനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചിഞ്ചോളി പൊലീസ് കേസെടുത്തു.

Exit mobile version