എട്ടാംക്ലാസ്സുകാരി ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍

മംഗളൂരു: എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍. ഉഡുപ്പിയിലാണ് സംഭവം. മണിപ്പാല്‍ ഹെര്‍ഗ സ്വദേശിനി കൃതികയുടെ മകള്‍ പ്രജ്ഞയാണ് മരിച്ചത്.

പതിമൂന്ന് വയസ്സായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. താമസിക്കുന്ന ഫ്ളാറ്റിന്റെ എട്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നാണ് പ്രജ്ഞ താഴേക്ക് വീണതെന്ന് പൊലീസ് പറഞ്ഞു.

also read: എന്തും ചോദിക്കാനും പറയാനും കഴിയുന്ന ഒരാളാണ് സുരേഷേട്ടന്‍: പറയുന്നതും പ്രവൃത്തിക്കുന്നതും ഹൃദയത്തില്‍ നിന്നാണ്; ദിലീപ്

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉഡുപ്പി പൊലീസ് അറിയിച്ചു.

Exit mobile version