550 കോടി തിരിച്ചടച്ചില്ല; അനില്‍ അംബാനിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്; രാജ്യം വിടുന്നത് തടണമെന്ന് എറിക്‌സണ്‍ ഇന്ത്യ

ടെലികോം കമ്പനിയായ എറിക്‌സണ്‍ ഇന്ത്യക്ക് പണം തിരിച്ചു നല്‍കുവാനുള്ള കോടതി ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ്.

ന്യൂഡല്‍ഹി: എറിക്‌സണ്‍ ഇന്ത്യയ്ക്ക് 550 കോടി രൂപ തിരിച്ചു നല്‍കാത്ത കേസില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ തലവന്‍ അനില്‍ അംബാനിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. ടെലികോം കമ്പനിയായ എറിക്‌സണ്‍ ഇന്ത്യക്ക് പണം തിരിച്ചു നല്‍കുവാനുള്ള കോടതി ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ്.

2018 ഒക്ടോബര്‍ 23ന് പുറത്തിറക്കിയ ഉത്തരവില്‍ ഡിസംബര്‍ 15-നോടു കൂടി തുക തിരിച്ചു നല്‍കാനും, തിരിച്ചടവ് നടത്താത്ത തുകക്ക് മേല്‍ പ്രതിവര്‍ഷം 12 ശതമാനം പലിശ ഈടാക്കാനുമായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഉത്തരവ് ലംഘിച്ചതിനാല്‍, അംബാനി ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടിയെടുക്കുന്നതിന് ഒപ്പം കടം തിരിച്ചടക്കുന്നതു വരെ ജയിലലടക്കണമെന്നും എറിക്‌സണ്‍ ഇന്ത്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എറിക്‌സണ്‍ ഇന്ത്യ നല്‍കുന്ന രണ്ടാമത്തെ ഹര്‍ജിയാണിത്.

അനില്‍ അംബാനി, സതീഷ് സേത്, ഛായ വിരാണി എന്നിവര്‍ രാജ്യം വിടാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എറിക്‌സണ്‍ ഇന്ത്യ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടു.

2017 സെപ്തംബറോടെ തുക തിരിച്ചടക്കണമെന്ന് ആദ്യത്തെ ഹര്‍ജി പരിഗണിച്ച് കോടതി ആവശ്യപ്പെട്ടിരുന്നു.

Exit mobile version