ഗുജറാത്തി സഹോദരിമാരുടെ ശ്രദ്ധയ്ക്ക്! ദണ്ഡിയയുടെ കേരള ശൈലി ഇതാ, വീഡിയോയുമായി ശശി തരൂര്‍ എംപി

കോഴിക്കോട്: രാജ്യം ഒന്നടങ്കം നവരാത്രി ആഘോഷങ്ങളിലാണ്. ഈ അവസരത്തില്‍
‘ദണ്ഡിയ’ നൃത്തത്തിന്റെ കേരള സ്റ്റൈല്‍ പരിചയപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി.

‘ഗുജറാത്തി സഹോദരിമാരുടെ ശ്രദ്ധയ്ക്ക്! ഈ നവരാത്രിയില്‍ ദണ്ഡിയയുടെ കേരള ശൈലി നോക്കുക!’ എന്ന തലക്കെട്ടിലാണ് തരൂര്‍ എക്‌സില്‍ വീഡിയോ പങ്കുവെച്ചത്. ഗുജറാത്തി പെണ്‍കുട്ടികള്‍ വടികള്‍ ഉപയോഗിച്ച് അവതരിപ്പിക്കുന്ന ദണ്ഡിയ നൃത്തരൂപത്തിന് സമാനമായാണ് കേരളത്തിലെ പെണ്‍കുട്ടികള്‍ നൃത്തം അവതരിപ്പിക്കുന്നത്. കസവ് സെറ്റ് സാരിയും ചുവന്ന ബ്ലൗസും ധരിച്ച പെണ്‍കുട്ടികള്‍ നീണ്ട വടി ഉപയോഗിച്ചാണ് നൃത്തം ചെയ്യുന്നത്.

ഒമ്പത് ദിവസം നീണ്ടതാണ് നവരാത്രി ആഘോഷങ്ങള്‍. നവരാത്രി ആഘോഷത്തില്‍ വര്‍ണാഭമായ കോലുകള്‍ ഉപയോഗിച്ച് അവതരിപ്പിക്കുന്ന ഗുജറാത്തി നാടോടി നൃത്തരൂപങ്ങളാണ് ദണ്ഡിയയും ഗര്‍ബയും.

Exit mobile version