ആള്‍ക്കാരെ കുത്തിനിറച്ച് യാത്ര, നിയന്ത്രണം വിട്ട് ജീപ്പ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം, ഏഴുപേര്‍ക്ക് ദാരുണാന്ത്യം

ജയ്പൂര്‍: ട്രക്കും മള്‍ട്ടി യൂട്ടിലിറ്റി വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴുപേര്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാനിലാണ് സംഭവം. അപകടത്തില്‍ എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ദുംഗര്‍പൂര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. ദുംഗര്‍പൂരില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോകുകയായിരുന്നു മള്‍ട്ടി യൂട്ടിലിറ്റി വാഹനം. ട്രക്ക് ഫോഴ്സിന്റെ ട്രാക്സ് ക്രൂസറിലേക്ക്( ജീപ്പ്) ഇടിച്ചുകയറുകയായിരുന്നു.

also read: പലസ്തീനിനോടൊപ്പം നില്‍ക്കുക എന്നത് മാത്രമാണ് ശരി; സിആര്‍ മഹേഷ് എംഎല്‍എ

അപകടത്തില്‍ ഏഴുപേരും തത്ക്ഷണം തന്നെ മരിച്ചതായി പൊലീസ് പറയുന്നു. ക്രൂസറിന്റെ ബ്രേക്കിന് തകരാര്‍ സംഭവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

13 പേര്‍ക്ക് കയറാവുന്ന മള്‍ട്ടി യൂട്ടിലിറ്റി വാഹനത്തില്‍ 21 പേര്‍ ഉണ്ടായിരുന്നു. പലരും വാഹനത്തിന്റെ മുകളിലാണ് ഇരുന്നിരുന്നതെന്നും പൊലീസ് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ മള്‍ട്ടി യൂട്ടിലിറ്റി വാഹനം മറിഞ്ഞതായും പൊലീസ് പറയുന്നു.

Exit mobile version