2024ല്‍ ഇനിയും നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകില്ല; ഇന്‍ഡ്യ സഖ്യം തീരുമാനിക്കും: ശിവസേന നേതാവ് സഞ്ജയ് റാവത്ത്

മുംബൈ: വരുന്ന 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കവെ റാവത്ത് വ്യക്തമാക്കി.

2024ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇന്‍ഡ്യ സഖ്യ യോഗത്തില്‍ നടക്കുന്നതെന്നും റാവത്ത് വെളിപ്പെടുത്തി. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരില്ല. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് വലിയ പാര്‍ട്ടിയാണ്. അതുകൊണ്ട് എന്തെല്ലാം സംഭവിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുമെന്നും റാവത്ത് വിശദീകരിച്ചു.

അതേസമയം, ഇന്‍ഡ്യ സഖ്യത്തിലെ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ പറഞ്ഞു.

ALSO READ- ഭിന്നശേഷിക്കാരന്‍ കഴിയുന്നത് തൊഴുത്തില്‍; വീട് നിര്‍മ്മിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് പ്രവാസി ചാരിറ്റി സംഘടന; താല്‍കാലിക താമസവും ഒരുക്കും
നിലവില്‍ പല സംസ്ഥാനങ്ങളിലും സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്, അത് അവസാനിച്ചിട്ടില്ല. ഓരോ സംസ്ഥാനത്തിനും അതിന്റേതായ ക്രമപ്പെടുത്തലുകള്‍ ഉണ്ട്. ജോലികള്‍ പുരോഗമിക്കുകയാണെന്നും സുലെ അറിയിച്ചു.

Exit mobile version