ഹെല്‍മറ്റ് വയ്ക്കാത്തതിന് പോലീസ് പിഴ ഈടാക്കി, പിന്നാലെ സ്‌കൂട്ടര്‍ വിറ്റ് കുതിരയെ വാങ്ങി യുവാവ്

അസമിലെ ഗോഹ്പൂരില്‍ നിന്നുള്ള പ്രാദേശിക വ്യവസായിയായ ദിബാകര്‍ ദിബാകറാണ് തന്റെ പ്രിയ സ്‌കൂട്ടര്‍ വിറ്റ് പകരം കുതിരയെ വാങ്ങിയത്.

അസം: ഹെല്‍മറ്റ് വയ്ക്കാത്തതിന് പോലീസ് പിഴ ഈടാക്കിയ കാരണം യുവാവ് തന്റെ സ്‌കൂട്ടര്‍ വിറ്റ് കുതിരയെ വാങ്ങി. അസമിലെ ഗോഹ്പൂരില്‍ നിന്നുള്ള പ്രാദേശിക വ്യവസായിയായ ദിബാകര്‍ ദിബാകറാണ് തന്റെ പ്രിയ സ്‌കൂട്ടര്‍ വിറ്റ് പകരം കുതിരയെ വാങ്ങിയത്.

ദിബാകര്‍ ദിബാകര്‍ മാര്‍ക്കറ്റിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ പോലീസ് തടയുകയും ഹെല്‍മറ്റ് ധരിക്കാത്തതിന് 500 രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ആ സമയത്ത് ഹെല്‍മറ്റ് ധരിക്കാതിരുന്നതെന്ന് ദിബാകര്‍ പോലീസിനോട് പറഞ്ഞിരുന്നു. പക്ഷേ കാരണം കേള്‍ക്കാന്‍ പോലും നില്‍ക്കാത്ത പോലീസ് പിഴ അടക്കണമെന്ന് നിര്‍ബന്ധിക്കുകയായിരുന്നു.


പിഴ അടച്ചതിന് പിന്നാലെ ദിബാകര്‍ സ്‌കൂട്ടര്‍ 60,000 രൂപയ്ക്ക് വിറ്റു. തുടര്‍ന്ന് 6,000 രൂപയ്ക്ക് കുതിരയെ വാങ്ങി. ഇന്ന് ദിബാകര്‍ കൊയ്‌രാള തന്റെ കുതിരപ്പുറത്താണ് ഗസ്റ്റ് ഹൗസിലേക്കും സുഹൃത്തുക്കളുടെ വീട്ടിലേക്കും പോകുന്നത്. ചുരുക്കം പറഞ്ഞാല്‍ ദിബാകര്‍ ഇപ്പോള്‍ എവിടെ പോകുന്നതും തന്റെ പുതിയ വാഹനമായ കുതിയപ്പുറത്താണ്.

അതേസമയം, ഗോഹ്പൂര്‍ ടൗണില്‍ ദിബാകറും അദ്ദേഹത്തിന്റെ കുതിരയും ഇന്ന് ഒരു നിത്യക്കാഴ്ചയാണ്. കുതിരയെ വാങ്ങുന്നതിന് അദ്ദേഹത്തിന് മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ടായിരുന്നു. ”ഇത് ഓടിക്കാന്‍ എനിക്ക് ലൈസന്‍സ് ആവശ്യമില്ല, മാത്രമല്ല, തീര്‍ച്ചയായും ചെലവ് കുറഞ്ഞതാണ്.

ഹെല്‍മറ്റും മലിനീകരണ സര്‍ട്ടിഫിക്കറ്റും ഇല്ലാതെ നിയമം ലംഘിക്കുന്നത് ഒരു ഭാരമാകുന്നില്ല. കുതിരയ്ക്ക് പുല്ലും കാലിത്തീറ്റയും നല്‍കുകയും സമയബന്ധിതമായി കുളിപ്പിക്കുകയും വേണം. എന്റെ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും തമാശകള്‍ കേള്‍ക്കുമെങ്കിലും സ്‌കൂട്ടര്‍ നഷ്ടപ്പെടുത്തിയതില്‍ ഇപ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു. ദിബാകര്‍ പറയുന്നു.

Exit mobile version