അക്രമിക്കാന്‍ വന്ന നായയെ കല്ലെടുത്ത് എറിഞ്ഞു; രോഷം പൂണ്ട ഉടമ യുവാവിനെ വെടിവെച്ചു കൊന്നു

വെടിയേറ്റ യുവാവിനെ സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു

ന്യൂഡല്‍ഹി: അക്രമിക്കാന്‍ വന്ന വളര്‍ത്തുനായയെ കല്ലെടുത്ത് എറിഞ്ഞ യുവാവിനെ നായയുടെ ഉടമ വെടിവെച്ചു കൊന്നു.അഫഖ് എന്ന മുപ്പതുകാരനായ യുവാവാണ് വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ വെല്‍ക്കം കോളനിയില്‍ വെച്ച് കൊല്ലപ്പെട്ടത്.

ഇന്നലെ കോളനിയിലൂടെ പോകുകയായിരുന്ന യുവാവിനെക്കണ്ട് നായ കുരയ്ക്കാന്‍ തുടങ്ങി.തുടര്‍ന്ന് അത് അക്രമിക്കാന്‍ വന്നതോടെ യുവാവ് നായയെ കല്ലെടുത്ത് എറിഞ്ഞു. ഇതുകണ്ട നായയുടെ ഉടമ യുവാവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് തോക്കുമായി വന്ന് യുവാവിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.

വെടിയേറ്റ യുവാവിനെ സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നായയുടെ ഉടമ ഒളിവിലാണ്.

Exit mobile version