ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 30 രൂപ ആക്കിയേക്കും

പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതം ഇടാക്കാനാണ് ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നടത്തിയ ചര്‍ച്ചയില്‍ ധാരണയായത്.

ബംഗളൂരു: ബംഗളൂരുവില്‍ ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 30 രൂപ ആക്കിയേക്കും. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതം ഇടാക്കാനാണ് ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നടത്തിയ ചര്‍ച്ചയില്‍ ധാരണയായത്.

പുതിയ നിരക്ക് അടുത്ത ദിവസം തന്നെ പ്രാബല്യത്തില്‍ വരും. നിലവില്‍ രണ്ട് കിലോമീറ്ററിന് 25 രൂപയാണ് മിനിമം നിരക്ക്. എല്‍പിജി നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന ഓട്ടോ തൊഴിലാളികള്‍ അറിയിച്ചു.

Exit mobile version