കാട്ടിനുള്ളില്‍ ഒളിപ്പിച്ച മയക്കുമരുന്ന് ബാഗ് പൊക്കി, സോഷ്യല്‍മീഡിയയില്‍ താരമായി കാട്ടാന

കാട്ടിനുള്ളില്‍ ഒളിപ്പിച്ച മയക്കുമരുന്ന് ബാഗ് ‘പൊക്കി’ താരമായി കാട്ടാനകള്‍. ദക്ഷിണ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ മെങ്മാന്‍ ടൗണ്‍ഷിപ്പിലാണ് സംഭവം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കാട്ടിനുള്ളില്‍ ഒളിപ്പിച്ച 2.8 കിലോഗ്രാം ഭാരമുള്ള കറുപ്പ് സൂക്ഷിച്ചിരുന്ന ബാഗാണ് ആന കണ്ടെത്തിയത്. ബാക്ക് പാക്ക് ബാഗിനുള്ളില്‍ ഒളിപ്പിച്ചിരുന്ന മയക്കുമരുന്നാണ് ആന മണം പിടിച്ച് കണ്ടെത്തിയത്. വീഡിയോയുടെ തുടക്കത്തില്‍ ഒരു വലിയ റബര്‍ എസ്റ്റേറ്റിലൂടെ ഒരു കാട്ടാനക്കൂട്ടം സഞ്ചരിക്കുന്നതാണ് കാണാന്‍ കഴിയുക.

also read: ‘കുട്ടി പഠിക്കണമെന്ന് മാത്രമായിരുന്നു ഉദ്ദേശ്യം, തെറ്റ് പറ്റി’ ; മാപ്പപേക്ഷയുമായി അധ്യാപിക തൃപ്ത ത്യാഗി

മറ്റ് ആനകള്‍ മണ്‍പാത മുറിച്ച് കടക്കുമ്പോള്‍ ഒരു ആന മാത്രം വഴി മാറി സഞ്ചരിക്കുന്നു. പിന്നീട് മണ്‍വഴിയോട് ചേര്‍ന്നുള്ള ഒരു റബറിന്റെ ചുവട്ടില്‍ നിന്നും ഒരു ബാഗ് വലിച്ചെടുത്ത് ദൂരേക്ക് എറിയുന്നതും വീഡിയോയില്‍ കാണാം.

കുറ്റിക്കാട്ടില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് വച്ച ബാഗായിരുന്നു അത്. വീഡിയോ വൈറലായതോടെ ഈ ബാഗ് പിന്നീട് പോലീസ് കണ്ടെടുത്തു. മയക്കുമരുന്നിനോടൊപ്പം ഏതാനും വസ്ത്രങ്ങളും കുടിവെള്ളവും ബാഗിനുള്ളില്‍ ഉണ്ടായിരുന്നു.

Exit mobile version