വിദ്യാർത്ഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ചു; വിവാദമായ നേഹ പബ്ലിക് സ്‌കൂൾ അടച്ചു പൂട്ടാൻ ഉത്തരവായി

ലക്‌നൗ: രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ മറ്റ് മതത്തിലെ സഹപാഠികളെക്കൊണ്ട് അധ്യാപിക തല്ലിച്ച സംഭവത്തെ തുടർന്ന് വിവാദത്തിലായ ഉത്തർപ്രദേശിലെ മുസാഫർനഗറിലെ നേഹ പബ്ലിക് സ്‌കൂൾ അടച്ചു പൂട്ടാൻ ഉത്തരവ്. ഇക്കാര്.ം സംബന്ധിച്ച് സ്‌കൂൾ ഓപ്പറേറ്റർക്കു യുപി വിദ്യാഭ്യാസ വകുപ്പ് നോട്ടിസ് അയച്ചു.

പൂട്ടുന്ന നേഹ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികൾക്കു സമീപത്തുള്ള മറ്റു സ്‌കൂളുകളിൽ പ്രവേശനം നൽകുമെന്നും അതിനാൽ പഠനത്തെ ബാധിക്കില്ലെന്നും അധികൃതർ വിശദമാക്കി. കുബാപുരിലെ നേഹ പബ്ലിക് സ്‌കൂളിൽ വ്യാഴാഴ്ചയാണു മുസ്‌ലിം വിദ്യാർത്ഥിക്ക് നേരെ ക്ലാസ് ടീച്ചറുടെ ക്രൂരമായ പെരുമാറ്റമുണ്ടായത്.

ALSO READ- ‘എനിക്ക് നാണക്കേട് തോന്നുന്നില്ല, ഗ്രാമത്തിലെ എല്ലാവരും എന്റെയൊപ്പം; തല്ലാൻ ആവശ്യപ്പെട്ടത് കുട്ടികളെ നിയന്ത്രിക്കാൻ’; അധ്യാപിക തൃപ്ത ത്യാഗി

ഗൃഹപാഠം ചെയ്യുന്നതിൽ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് സഹപാഠിയെ മർദിക്കാൻ അധ്യാപിക തൃപ്ത ത്യാഗി വിദ്യാർത്ഥികൾക്ക് നിർദേശം നൽകുകയായിരുന്നു. തുടർന്ന് കുട്ടികൾ ഓരോരുത്തരായെത്തി കുട്ടിയെ മർദിക്കുകയുമായിരുന്നു. കുട്ടി കരയാൻ ആരംഭിച്ചിട്ടും ടീച്ചർ പ്രവർത്തി നിർത്തിയില്ല. വീഡിയോ പുറംലോകത്തെത്തിയതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്.

Exit mobile version