പോര് മുറുകുന്നു! പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍ കള്ളം പറഞ്ഞു! എച്ച്എഎല്ലിന് കരാര്‍ നല്‍കിയെന്നതിന് തെളിവ് വേണം അല്ലെങ്കില്‍ രാജിവെയ്ക്കണം; കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷന്‍ കള്ളം പ്രചരിപ്പിക്കുന്നുവെന്ന് നിര്‍മ്മലാ സീതാരാമന്‍ ആരോപിച്ചു

ന്യൂഡല്‍ഹി: റാഫേല്‍ പോര് മുറുകുന്നു. പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. എച്ച്എഎല്ലിന് ഒരുലക്ഷം കോടിയുടെ കരാര്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ കള്ളം പറഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി. ഒന്നുകില്‍ ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ തെളിവ് വയ്ക്കുകയോ അല്ലെങ്കില്‍ പ്രതിരോധമന്ത്രി രാജിവെക്കുകയോ ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ കള്ളം പ്രചരിപ്പിക്കുന്നുവെന്ന് നിര്‍മ്മലാ സീതാരാമന്‍ ആരോപിച്ചു.റാഫേല്‍ കരാര്‍ എച്ച്എഎല്ലിന് നല്‍കിയില്ലെങ്കിലും നിരവധി വിലപ്പെട്ട പ്രതിരോധകരാറുകള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നല്‍കിയിട്ടുണ്ടെന്ന് നിര്‍മ്മലാ സീതീരാമന്‍ പറഞ്ഞിരുന്നു.

കേന്ദ്രസര്‍ക്കാര്‍ എച്ച്എഎല്ലിന് ഒരു ഓര്‍ഡര്‍ പോലും നല്‍കിയിട്ടില്ലെന്നും, ലോണെടുത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ഗതികേടിലായിരുന്നു കമ്പിനിയെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

Exit mobile version