ഒരു ദിവസത്തെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറാകാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി..!

ന്യൂഡല്‍ഹി: 24 മണിക്കൂര്‍ നേരത്തേക്ക് ബ്രിട്ടീഷ് ഹൈക്കമ്മീഷണറാകാനൊരുങ്ങി
നോയിഡ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഇഷ ബഹല്‍. ഒക്ടോബര്‍ പതിനൊന്ന് അന്തര്‍ദേശീയ പെണ്‍മക്കളുടെ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട് ഭാഗമായാണ് ഹൈക്കമ്മീഷണറാകുക.

ലിംഗസമത്വത്തില്‍ നിങ്ങളുടെ കാഴ്ചപ്പാട് എന്ന വിഷയത്തില്‍ വീഡിയോ നിര്‍മിക്കുക എന്ന മത്സരത്തിലൂടെ പതിനെട്ടിനും ഇരുപത്തിമൂന്നിനും ഇടയിലുള്ള പെണ്‍കുട്ടികളില്‍ നിന്നാണ് ഹൈക്കമ്മീഷണറെ തെരഞ്ഞെടുത്തത്. 58 വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്.

ഇഷയുടെ വീഡിയോ അസാധ്യമായിരുന്നു. തങ്ങള്‍ അതില്‍ ആകൃഷ്ടരായി എന്നും അവളുടെ ഭാവിക്ക് എല്ലാവിധ ആശംസകളും തങ്ങള്‍ നേരുകയാണെന്നും നിലവിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ഡൊമിനിക് അഷ്ഖിത് പറഞ്ഞു.

24 മണിക്കൂര്‍ ഹൈക്കമ്മീഷണറാവുക എന്നത് തന്റെ ജീവിതത്തില്‍ ഒരു ഭാഗ്യമായാണ് കാണുന്നത്. ബ്രിട്ടനെക്കുറിച്ചും നയങ്ങളെക്കുറിച്ചും കൂടുതല്‍ മനസിലാക്കാന്‍ അത് തന്നെ സഹായിച്ചു ഇഷ പറയുന്നു.

Exit mobile version