സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാം, വന്ദേ ഭാരതിന് പിന്നാലെ വരുന്നു ‘വന്ദേ സാധാരണ്‍’

ന്യൂഡല്‍ഹി: വന്ദേ ഭാരത് ട്രെയിനിന് പിന്നാലെ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനായി പുതിയ ട്രെയിനുമായി റെയില്‍വേ. വന്ദേ സാധാരണ്‍ എന്ന പേരില്‍ ട്രെയിന്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റെയില്‍വേ മന്ത്രാലയം.

സാധാരണക്കാര്‍ക്ക് യാത്ര ചെയ്യാന്‍ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ നോണ്‍ എസി ട്രെയിനുകളായിരിക്കും ഇവ. അതേസമയം, വന്ദേ ഭാരത് ട്രെയിനില്‍ ഉള്ളതുപോലെ തന്നെ എല്ലാ ആധുനിക സൗകര്യങ്ങളും വന്ദേ സാധരണ്‍ ട്രെയിനില്‍ ഉണ്ടായിരിക്കും.

also read: യുവവ്യവസായി പാമ്പ് കടിയേറ്റ് കാറിനകത്ത് മരിച്ച നിലയിൽ; കാമുകിയും കൂട്ടാളികളും പാമ്പനെ കൊണ്ട് കടിപ്പിച്ചതെന്ന് തെളിഞ്ഞു;അറസ്റ്റ്

ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക കോച്ചുകള്‍, എട്ട് സെക്കന്‍ഡ് ക്ലാസ് അണ്‍റിസര്‍വ്ഡ് കോച്ചുകള്‍, 12 സെക്കന്‍ഡ് ക്ലാസ് 3-ടയര്‍ സ്ലീപ്പര്‍ കോച്ചുകള്‍ എന്നിവ വന്ദേ സാധാരണില്‍ ഉണ്ടാവും. എന്നാല്‍ എല്ലാ കോച്ചുകളും നോണ്‍ എസി ആയിരിക്കും.

also read: 19 വര്‍ഷം മുമ്പ് നാടുവിട്ടു, വിസ ലംഘനത്തിന് യുകെ പോലീസിന്റെ പിടിയിലായി; ഒടുവില്‍ തുണയായി ഫേസ്ബുക്ക് പോസ്റ്റ്! കാത്തിരിപ്പിനൊടുവില്‍ അജയ് സ്വന്തം വീട്ടിലെത്തി

ഈ വര്‍ഷം അവസാനത്തോടെയാവും തീവണ്ടിയുടെ ആദ്യ രൂപം പുറത്തിറക്കുക. പുതിയ ട്രെയിനുകള്‍ വരുന്നതോടെ സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ സുഖമമായ യാത്ര നടത്താനാവും.

Exit mobile version