ബിസിനസിൽ ഇടപെട്ടതിൽ വൈരം; ബംഗളൂരു ഓഫീസിൽ കയറി മലയാളി സിഇഒയെയും എംഡിയെയും വെട്ടി കൊലപ്പെടുത്തിയത് മുൻജീവനക്കാരൻ ‘ജോക്കർ ഫെലിക്‌സ്’

ബംഗളൂരു: ഐടി സ്ഥാപനത്തിന് അകത്ത് കയറി ജീവനക്കാരെ വെട്ടിക്കൊന്ന സംഭവം നഗരത്തെ തന്നെ നടുക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ടാണ് ഐടി കമ്പനിയുടെ മുൻ ജീവനക്കാരൻ ക്രൂരമായ കൊലപാതകം നടത്തിയത്. ഫെലിക്‌സ് എന്ന യുവാവാണ് ആക്രമണം നടത്തിയത്.

ഫെലിക്‌സിന്റെ ക്രൂരതയിൽ പൊലിഞ്ഞത് മലയാളിയായ സിഇഒയുടെയും മാനേജിങ് ഡയറക്ടറടെയും ജീവൻ. ഇന്റർനെറ്റ് സേവന കമ്പനിയായ എയറോണിക്‌സ് മീഡിയയുടെ സിഇഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മിണി വിലാസത്തിൽ ആർ. വിനുകുമാർ (47), എംഡി ഫണീന്ദ്ര സുബ്രഹ്‌മണ്യ എന്നിവരാണു കൊല്ലപ്പെട്ടത്. വിനുകുമാറിന്റെ ഭാര്യ: ശ്രീജ. 2 മക്കളുണ്ട്.

കൊല്ലപ്പെട്ടവർ ഒന്നാം നിലയിലും മൂന്നാം നിലയിലുമായി ജോലി ചെയ്യുകയായിരുന്നു. വാളിനൊപ്പം കത്തി കൊണ്ടുള്ള ആക്രമണവും ഉണ്ടായിരുന്നു. മൃതദേഹങ്ങൾ മണിപ്പാൽ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം വിട്ടുനൽകും.

ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവമുണ്ടായത്. അമൃതഹള്ളി പമ്പാ എക്സ്റ്റൻഷനിലെ കമ്പനി ഓഫിസിൽ കടന്നുകയറി ഫെലിക്‌സ് വരെ വാളുപയോഗിച്ചു വെട്ടിക്കൊല്ലുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് ഇരുവരും മരിച്ചത്.

ALSO READ- കൊല്‍ക്കത്ത ലോക്കല്‍ ട്രെയിനില്‍ സ്ത്രീകളുടെ കൂട്ടത്തല്ല്, വൈറലായി വീഡിയോ

എയറോണിക്‌സ് മീഡിയ കമ്പനിയിൽ നേരത്തേ ജോലി ചെയ്തിരുന്നയാളാണ് കൊലപാതകം നടത്തിയ ഫെലിക്‌സ്. ഇയാൾ പിന്നീട് മറ്റൊരു ഇന്റർനെറ്റ് കമ്പനിക്കു രൂപം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കവും വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

Vinu Kumar

ഒരു വർഷം മുൻപാണ് എയ്‌റോണിക്‌സ് കമ്പനി സ്ഥാപിച്ചത്. ഫെലിക്‌സും കൊല്ലപ്പെട്ടവരും സമാന ബിസിനസ് ആണ് നടത്തിയിരുന്നതെന്നും എയ്‌റോണിക്‌സ് കമ്പനി ഫെലിക്‌സിന്റെ ബിസിനസിൽ ഇടപെട്ടതാണ് ആക്രമണത്തിനു കാരണമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഫെലിക്‌സ് ടിക്ടോക് താരം കൂടിയാണ്. ഇയാൾ ജോക്കർ ഫെലിക്‌സ് എന്ന പേരിലും ഇയാൾ അറിയപ്പെടുന്നു. എയ്‌റോണിക്‌സ് വിട്ട് ഫെലിക്‌സ് മറ്റ് മൂന്നുപേർക്കൊപ്പം സ്വന്തമായി കമ്പനി രൂപീകരിച്ചിരുന്നു.

Exit mobile version