അയോധ്യ രാമക്ഷേത്രമല്ല, കര്‍ഷക പ്രതിഷേധവും റാഫേല്‍ അഴിമതിയും തൊഴിലില്ലായ്മയുമാണ് തെരഞ്ഞെടുപ്പ് വിഷയം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അയോധ്യ ക്ഷേത്ര നിര്‍മ്മാണമല്ല, കര്‍ഷക പ്രതിഷേധവും റാഫേല്‍ അഴിമതിയുമാണ് വിഷയമാക്കേണ്ടതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മയും ആരോഗ്യസുരക്ഷയും വിഷയമാക്കണമെന്നും രാമ ക്ഷേത്രം കോടതി വിഷയമാണെന്നും രാഹുല്‍ പറഞ്ഞു.

പാര്‍ലമെന്റിലെ ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങവേ അയോധ്യ വിഷയത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടായിരുന്നു രാഹുലിന്റെ പ്രതികരണം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യ പ്രചരണ വിഷയമായി അയോധ്യ വിഷയം മാറരുത്, അത് കോടതിയിലുള്ള വിഷയമാണ് എന്നും രാഹുല്‍ പറഞ്ഞു.

കര്‍ഷക പ്രതിഷേധങ്ങളും തൊഴിലില്ലായ്മയും റാഫേല്‍ അഴിമതിയുമടക്കമുള്ള വിഷയങ്ങളാണ് മുഖ്യ തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാകേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ റാഫേല്‍ ഇടപാടിനെക്കുറിച്ച് ക്രിമിനല്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കുമെന്നും രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

Exit mobile version